ന്യൂഡൽഹിയിലെ മാവ്‌ലങ്കാർ ഹാൾ. 1997 ഫെബ്രുവരി 23. രാജ്യത്തെ പ്രശസ്തമായ സംഗം കലാഗ്രൂപ്പ് സംഗീത മത്സരം ഫൈനൽ. എല്ലാ സംസ്ഥാനത്തുനിന്നും ഒന്നാം സമ്മാനം നേടിയവർ മാറ്റുരയ്ക്കുന്നു. ചലച്ചിത്രഗാന വിഭാഗത്തിൽ ജൂനിയർ ഗ്രൂപ്പിന്റ മത്സരം. 12 മുതൽ 17 വരെ വയസ്സുള്ളവരാണ് ഈ വിഭാഗത്തിൽ. മത്സരം തീപാറി മുന്നേറവേ ഒരു 12 വയസ്സുകാരി സ്റ്റേജിലെത്തി. ഈ കൊച്ചുകുട്ടി എന്തുചെയ്യാനാണ് എന്നു കരുതി ആലസ്യത്തിലാണ്ട സദസ്സ് പാട്ടു കേട്ടതോടെ ഉണർന്നു. ലതാ മങ്കേഷ്കറിന്റെ ഏറ്റവും പാടാൻ വിഷമമുള്ള ഗാനങ്ങളിലൊന്നായ ‘സത്യം ശിവം സുന്ദരം...’ ആണ് ആ കുട്ടി തിരഞ്ഞെടുത്തത്. ഈ സാഹസം വേണ്ടിയിരുന്നോ എന്ന സദസ്സിന്റെ സന്ദേഹം കൗതുകമായും അദ്ഭുതമായും പിന്നെ ആരാധനയായും മാറാൻ ഏതാനും നിമിഷങ്ങളേ വേണ്ടി വന്നുള്ളൂ. നിറഞ്ഞു കവിഞ്ഞ കരഘോഷത്തോടെയാണ് മാവ്‌ലങ്കാർ ഹാൾ ആ പ്രകടനത്തോടു പ്രതികരിച്ചത്. പ്ലസ് ടു വരെ പഠിക്കുന്ന വിവിധ സംസ്ഥാനക്കാരായ 24 പേരെ പിന്തള്ളി എറണാകുളം സെന്റ് ആന്റണീസ് സ്കൂളിലെ ഏഴാം ക്ലാസുകാരിക്ക് രാജ്യത്ത് ഒന്നാം സ്ഥാനം. ‘ഒരു ദക്ഷിണേന്ത്യക്കാരിയാണ് ഇതു പാടിയതെന്നു വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നു’ സമ്മാനദാനം നിർവഹിച്ചുകൊണ്ട് പ്രശസ്ത ഹിന്ദി ഗായകൻ മഹേന്ദ്ര കപൂർ പറഞ്ഞു.
എലിസബത്ത് രാജുവിന്റെ ഈ നേട്ടം കേരള പത്രങ്ങൾ ആഘോഷിച്ചു. പിന്നീട് മൂന്നു വർഷം കഴിഞ്ഞ് പാലക്കാട് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ലളിതഗാനത്തിൽ ഒന്നാം സമ്മാനം നേടി എലിസബത്ത് വീണ്ടും വാർത്തയായി. ആകാശവാണി 2001ൽ നടത്തിയ ദേശീയ ലളിതഗാന മത്സരത്തിൽ ഒന്നാം സ്ഥാനം കേരളത്തിലേക്കു കൊണ്ടുവന്നതിനു പുറമെ പ്രഥമ സ്വരലയ–യേശുദാസ് പുരസ്കാരം നേടുകയും ചെയ്തു.
img credz: pixabay.com
Nice, you got a 58.0% @peaceandlove upgoat, thanks to @shreyaghoshal
It consists of $18.09 vote and $0.3 curation
Want a boost? Minnowbooster's got your back!
Downvoting a post can decrease pending rewards and make it less visible. Common reasons:
Submit
Hi! I am a robot. I just upvoted you! I found similar content that readers might be interested in:
http://www.manoramaonline.com/music/gramaphone/2017/09/23/article-about-singer-elizebath-raju.html
Downvoting a post can decrease pending rewards and make it less visible. Common reasons:
Submit
Congratulations @shreyaghoshal, this post is the seventh most rewarded post (based on pending payouts) in the last 12 hours written by a Newbie account holder (accounts that hold between 0.01 and 0.1 Mega Vests). The total number of posts by newbie account holders during this period was 2940 and the total pending payments to posts in this category was $853.15. To see the full list of highest paid posts across all accounts categories, click here.
If you do not wish to receive these messages in future, please reply stop to this comment.
Downvoting a post can decrease pending rewards and make it less visible. Common reasons:
Submit