സഹൃദയരേ കലാസ്നേഹികളെ ...
ചന്ദ്രനിൽ ചെന്നാലും അവിടെ ഒരു മലയാളി ചായക്കട നടത്തുന്നുണ്ടാകും എന്ന് നമ്മളെ എല്ലാരും കളിയാക്കാറുണ്ട് കാരണം മറ്റൊന്നും അല്ല നമ്മൾ മലയാളികൾ എവിടേം ഏത് സാഹചര്യത്തിലും പിടിച്ചുനിൽകും എന്നുള്ളത് കൊണ്ടുതന്നെ ആണ്.
അപ്പൊ പിന്നെ സായിപ്പ് ഒരു STEEMIT തുടങ്ങുമ്പോ നമ്മളോട് പറയാതെ ഇരുന്നത് മോശമായി പോയില്ലേ , എന്നാ പിന്നെ സായിപ്പേ നിങ്ങൾക്ക് അറിയാത്ത ഒരു കാര്യം അങ്ങോട്ട് പറഞ്ഞുതരട്ടെ പണ്ട് പ്രളയം വന്നപ്പോ ഫേസ്ബുക് വഴി അങ്ങ് പോർച്ചുഗലിൽ കിടക്കുന്ന ക്രിസ്റ്റിയാനൊ റൊണാൾഡോ യുടെ ഫേസ്ബുക് സഹായ അഭ്യർത്ഥന കൊണ്ട് നിറച്ചു കൊടുത്തതുമുതൽ BevQ ആപ്പ് നെ വേണ്ടി പിച്ചായി ചേട്ടനെ പഞ്ചാരയടിച്ചതും, പിന്നെ ആനക്കഥ കൊണ്ട് ഒണ്ടാക്കാൻ നോക്കിയ മേനക ചേച്ചിയെ പഞ്ഞിക്കിട്ടതും വരെ ലോക പ്രശസ്തമാണ്.
അതൊക്കെ പോട്ടെ പിന്നെ നമ്മ പോസ്റ്റ് ഇട്ടാലും അപ്‍വോട്ടു ചെയ്‌താലും കാശ് താരാന്ന് പറഞ്ഞപ്പോ പിന്നെ ഞങ്ങ എല്ലാം അങ്ങ് ക്ഷമിച്ചേക്കണേണ്.
കുറച്ചു വൈകീട്ടാണേലും ഞങ്ങ വന്നുട്ടോ, അപ്പൊ പിന്നെ എങ്ങനാണ് മച്ചാനെ STEEMIT ലെ കലാപരിപാടികൾ തുടങ്ങല്ലേ എന്തേലും സംശയം ഉണ്ടേൽ പോസ്റ്റ് ല് കമന്റ് ഇട്ടാ മതീട്ടാ നുമ്മടെ പിള്ളേര് പറന്ന് വരും സഹായിക്കാൻ
അപ്പൊ പിന്നെ ആർപ്പോ........ ഇർർറോ....