Some people will always be with us in our happiness;
Some when we are sad.
Which of them should we kept close to the chest?
When it come deciding,
Keep those who are grieve together.
Everyone wants to be happy,
Everyone will see with joy,
But those who ask for your grief,
To pour all of it into them,
says very few in the world.
If you let them go, equivalent to-
The truth that we are giving up ourselves,
Who loves us as we are-
Remember to say goodbye with one mind.
I don't ask to share your happiness,
The only prayer for me is,
for you to remember me in your grief.
TRANSLATION:
നമ്മളിൽ ചിലർ
ചില ആളുകൾ നമ്മുടെ സന്തോഷത്തിൽ എന്നും കൂടെ ഉണ്ടാവും.
ചിലർ സങ്കടത്തിലും.
ഇവരിൽ ആരേ നെഞ്ചോട് ചേർത്തുനിർത്തണം
എന്ന് തീരുമാനിക്കേണ്ട അവസ്ഥ വന്നാൽ..
സങ്കടത്തിൽ കൂടെ നിന്നവരെ തന്നെ ചേർത്തുനിർത്തുക.
കാരണം,എല്ലാർക്കും സന്തോഷം വേണം.
എല്ലാരും സന്തോഷത്തിൽ കൂടെ കാണും.
എന്നാൽ നിൻ്റെ സങ്കടം എന്നോട് പറയൂ,
എന്നിലേക്ക് പകർന്നോളൂ എന്ന് പറയുന്നവർ
ലോകത്തിൽ വളരേ കുറച്ചേ കാണൂ.
അവരെ വിട്ട് കൊടുത്താൽ
നമ്മൾ നമ്മളെന്ന സത്യത്തെ
വിട്ട് കൊടുക്കുന്നതിനു തുല്യം.
നമ്മളെ നമ്മളായി ഇഷ്ട്ടപ്പെടുന്ന
ഒരു മനസ്സിനോടാണ് വിടപറഞ്ഞതെന്ന് ഓർക്കുക.
എന്നെ നിൻ്റെ സന്തോഷത്തിൽ
കൂടെ നിർത്തനം എന്ന് പറയില്ല.
സങ്കടത്തിൽ ഓർക്കാതെ ഇരിക്കരുത്
എന്ന പ്രാർത്ഥന മാത്രം ആണു എനിക്കു.