മിടിപ്പുകള്‍

in hive-185836 •  2 years ago  (edited)

പാട്ടു കേൾക്കെപ്പകയ്ക്കും ഞരമ്പുകൾ

പൊട്ടി രക്തം പരക്കുന്നു, പാര്‍ക്കിലെ

ബഞ്ചിലെന്നും ശിരസ്സറ്റ രൂപങ്ങൾ

നെഞ്ചിലാര്‍ക്കുന്നു ഭീതിതൻ പേക്കടൽ.

ഇല്ലെനിക്കൊരു പൊയ്മുഖം, കൂർത്തതാം

പല്ലുകൾ നീണ്ട നേർമുഖം പോലുമേ.

നിന്‍റെ മുന്നിൽ നിവർന്നു നിന്നാടുവാ-

നെന്‍റെ വേഷങ്ങൾ, കൺകെട്ടുമേളകൾ.

സ്വർണ്ണധൂമങ്ങളെന്‍റെ കോശാന്തര-

വർണ്ണമാകെക്കുടിച്ചു ചീർത്തെങ്കിലും

അഗ്നിനാളങ്ങളെൻ ജീവകാഴ്ചകൾ

നഗ്നമാക്കിക്കരിച്ചു തീര്‍ത്തെങ്കിലും

ഉള്ളിൽ നിന്നുമെൻ നിശ്വാസതാളങ്ങൾ

തള്ളി നീക്കുന്ന കാലചക്രങ്ങളിൽ

കേന്ദ്രബിന്ദുവായാരങ്ങളിൽ നിന്‍റെ

സാന്ദ്രമൗനം മിടിക്കുന്നു നിത്യവും.

കൊള്ളിവാക്കിൻ ചിരാന്ധമാം ജന്തുവിൻ

കൊമ്പുകോര്‍ക്കെപ്പിടയ്ക്കുമെന്‍ പ്രാണനിൽ

ചേർത്തണയ്ക്കു നിൻ സിന്ദൂരകാന്തികൾ

നേർത്ത ചുണ്ടാൽ തുടുക്കും പുലരിയും.

Midippukal.jpeg

Authors get paid when people like you upvote their post.
If you enjoyed what you read here, create your account today and start earning FREE STEEM!
Sort Order:  

Hi Raji,

It was unusual to see this language but we are open for all the users. The poem sound good and as welcome I would like to nominate you for the booming support :)

You post is nominated for „Wold of xpilar“ Community Support Program, @booming account upvote. Only the posts that are not cross posted, original and posted from community page are eligible. If your post gets approval, then you get upvote within few days. Good luck!

Sir,
Thank you for your love and concern. i am from Kerala - India.

Thanking you again....

Unknowingly posted in the community - WORLD OF XPILAR .

Dear admin, If this is an unwanted post, please remove this post from the WORLD OF XPILAR community as this is a poem written in Malayalam language.

Welcome Raji,

We glad to have you as part of @steemminnows
We've shared this post to @minnowhero
All the best
🙏👑🐟👍