താലികെട്ടും പുതിയ അന്തർജനങ്ങളും

in malayalam •  7 years ago  (edited)

ഒരു പക്ഷേ സ്റ്റീമിറ്റിലെ ഏറ്റവും ആദ്യത്തെ സമ്പൂർണ്ണ മലയാളം പോസ്റ്റായിരിക്കും ഇത്!

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ സ്ഥിതി ചെയ്യുന്ന രാജ്യങ്ങളിലെ( ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക) വിവാഹങ്ങളിൽ, പ്രത്യേകിച്ച് ഹൈന്ദവ മതസ്ഥരുടേതിൽ ,ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ് താലികെട്ട്.ഇതുമായി ബന്ധപ്പെട്ട വിപ്ലവകരമായ ആശയങ്ങൾ എന്നു ഞാൻ വിശേഷിപ്പിക്കുന്ന തികച്ചും വ്യക്തിപരമായ അഭിപ്രായപ്രകടനം മാത്രമാണ് ഇതിലൂടെ ഞാൻ ഉദ്ദേശിക്കുന്നത്.

'മംഗള സൂത്ര' എന്ന പ്രയോഗമാണ് മനുസ്മൃതിയിൽ പ്രതിപാദിച്ചിരിക്കുന്നത്.. അതൊക്കെ അവിടെയിരിക്കട്ടെ.. ലെറ്റ് മീ കം റ്റു ദ പോയിന്റ് !

തമിഴക മാധ്യമങ്ങളിൽ രണ്ട് വർഷം മുമ്പ് ഒരു വാർത്ത ആളിക്കത്തുന്നുണ്ടായിരുന്നു..'ദ്രാവിഡ കഴകം' എന്ന യുകതിവാദ സംഘടന താലിമാലകൾക്കെതിരെ ഒരു പ്രക്ഷോഭം നടത്തി-താലിയറുപ്പ് പോരാട്ടം.. പേര് സൂചിപ്പിക്കുന്നത് പോലെത്തന്നെ താലിക്കയറുകൾ അറുത്തെറിഞ്ഞു കൊണ്ടുള്ള ഒരു വിപ്ലവം.

നിങ്ങൾ പുതിയൊരു പശുവിനെ മേടിക്കുമ്പോൾ ആദ്യം ചെയ്യുന്നതെന്താണ് ?

പഴയ കയറ് മാറ്റി പുതിയൊരെണ്ണം അതിന്റെ കഴുത്തിൽ കെട്ടും

അതായത് ഇനി മുതൽ നിങ്ങളാണ് ആ പശുവിന്റെ യജമാനൻ. അതിന്റെ മുഴുവൻ നിയന്ത്രണവും നിങ്ങളുടെ കയ്യിലാണ്!

ഇതേ ആശയം തന്നെയാണ് പഴമ്പുരാണങ്ങൾ താലികെട്ടിലൂടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. സ്ത്രീയുടെ സ്ഥാനം വളരെ നീചവും ദാരുണവുമായിരുന്ന കാലഘട്ടത്തിൽ കുറുകിയ ചിന്താഗതിക്കാരായ ചില മഹാന്മാർ കുറിച്ചിട്ട സങ്കല്പങ്ങളാണിവയെന്ന് ചരിത്രം ഒരിത്തിരി അറിയാവുന്ന ഏതൊരാൾക്കും പെട്ടെന്ന് മനസ്സിലാവും.

image

Image Source : https://goo.gl/ph9xbf

കല്യാണം കഴിക്കുന്നതോടെ ഒരു സ്ത്രീക്ക് പല സ്വാതന്ത്ര്യങ്ങൾ നഷ്ടമാവുന്നു. ചിലത് ഞാനിവിടെ ചൂണ്ടിക്കാണിക്കാം.

  1. അടയാളം - കല്യാണം കഴിച്ചതിന്റെ അടയാളം പേറുക എന്ന ചുമതല സ്ത്രീക്കാണ്..പുരുഷന് താലിയുമില്ല,വേലിയുമില്ല!

  2. പേര് - അച്ഛന്റെ പേരിന് പകരം ഭർത്താവിന്റെ പേര് ഇനിഷ്യലിൽ സ്ഥാനം പിടിക്കുന്നു.. പുരുഷന് പേര് മാറ്റേണ്ട ഒരു വകുപ്പും കല്യാണ നിയമങ്ങളിൽ പഴമക്കാർ ശുപാർശ ചെയ്തിട്ടില്ല.

  3. സ്വാതന്ത്ര്യം - 'ബന്ധനം കാഞ്ചനകൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ' എന്ന കവിവാക്യം അന്വർത്ഥമാക്കാനുള്ളതാണോ മംഗല്യവതികളായ നാരികളുടെ ജീവിതം എന്ന് പലപ്പോഴും തോന്നാറുണ്ട്. തുല്യതയല്ല, പകരം ഭർത്താവിനോടുള്ള കൂറും അനുസരണയുമാണ് വാനോളം പുകഴ്ത്തപ്പെടാറുള്ളത്.ഭാര്യ ജോലിക്ക് പോകണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സർവാധികാരം പുരുഷന് സ്വന്തമാകുന്നു!

ഒട്ടേറെ മാറ്റങ്ങൾ അനിവാര്യമാണ്.. അതെ, ഞാൻ 'താലികെട്ട്' എന്ന ചടങ്ങിന് എതിരാണ്.സ്ത്രീശാക്തീകരണം വാക്കുകളിൽ മാത്രമല്ലാതെ പ്രയോഗത്തിലും കൊണ്ടുവരാൻ ഒരല്പം യുകതി കുടിയേ തീരൂ !

A original post by : @sathyasankar

(This post has been written by me in the language 'Malayalam')

Authors get paid when people like you upvote their post.
If you enjoyed what you read here, create your account today and start earning FREE STEEM!
Sort Order:  

Yo malayalam ✌️
I totally hate it when someone ask me where is your thaali,why don't you wear it.
And I don't wear that big rope thali I had on my wedding day.It now stays in the darkest locker of some bank.
But I like to wear something that is part of my marriage .We both wear our wedding ring when ever we go out.Not because of the ritual but because i have some kind of attatchment to it 😃
And about changing name .I never did that too because it will put you into a lot of document troubles.My sister did it and had to run behind the adhar card,voters id etc etc.A total mess of documents before and after marriage.Plus my name along with my father's looks better and long😝Lols

I think I will be able to walk the talk when I get married in future!

I invite you to post in Malayalam too..Because we all are minnows now ,so need not to bother about not reaching the audience. in future someone will search 'Malayalam' and most probably end up getting acquainted with us due to these now unnoticed posts!

How did you write this??I don't know any good tool for typing in malayalam.

I don't have computer with me..I'm doing this all in my mobile..To write in Malayalam scripts I use Google handwriting input.

നഴ്സറിയിൽ പഠിക്കുന്ന പിള്ളേര് സ്ലേറ്റിലെഴുതുന്നതു പോലെ എഴുതണം!

Ennal oru kai nookkanamalloo😄

bro write in English or translate so this can be read by everyone.

This is just an experiment or initiative..I don't have the plan to frequently post in regional languages unless there is a huge user base.

very well said my dear. I guess this tradition is carried on in all societies, for example, the westerners use a ring to mark a marriage and here we use the mangalsutra. All this to keep the human society away from anarchy.
Hope more people join steemit through such language posts

Yes..If someone from Kerala search #Malayalam then this post will appear..We should bridge the gap!

@sathyasankar I agree with the other user, If you can translate to English you will get more views/upvotes.
I see your doing good with minnowsupport promotion, try using this too,
Use my referral link to this boosting community, which will help you get noticed faster.

https://steemfollower.com/?r=13941
Its a free community to help boost upvotes daily on your most recent post,
Enjoy! Come visit my page for more help posts.

Thank you

Very welcome

Congratulations! This post has been upvoted from the communal account, @minnowsupport, by sathyasankar from the Minnow Support Project. It's a witness project run by aggroed, ausbitbank, teamsteem, theprophet0, someguy123, neoxian, followbtcnews, and netuoso. The goal is to help Steemit grow by supporting Minnows. Please find us at the Peace, Abundance, and Liberty Network (PALnet) Discord Channel. It's a completely public and open space to all members of the Steemit community who voluntarily choose to be there.

If you would like to delegate to the Minnow Support Project you can do so by clicking on the following links: 50SP, 100SP, 250SP, 500SP, 1000SP, 5000SP.
Be sure to leave at least 50SP undelegated on your account.