കഴിഞ്ഞ ബ്ലോഗില്‍ ഫ്രീ ആയിട്ടു ഫോട്ടോസും ഗ്രാഫിക്‌സും എവിടെ നിന്ന് കിട്ടുമെന്ന് എഴുതിയിരുന്നു. കോപ്പിറൈറ് ക്ലെയിംസ് ഇല്ലാതെ ഉപയോഗിക്കാൻ പറ്റുന്ന വിശ്വസനീയമായ ആയ വെബ്‌സൈറ്റുകളെ കുറിച്ചായിരുന്നു ആ ബ്ലോഗ്.
ഈ ബ്ലോഗില്‍ൽ എങ്ങനെ നിങ്ങളുടെ ബ്ലോഗിന് വേണ്ടിയുള്ള പിക്‌ച്ചേഴ്‌സും ഗ്രാഫിക്‌സും ഉണ്ടാക്കാം എന്നാണുപറയാൻ പോകുന്നത്. ഈ ടൂൾസ് ഉപയോഗിക്കാന്‍ ഫോട്ടോഷോപ്പിലെ പോലെ പ്രവർത്തിപരിചയമോ, അല്ലെങ്കിൽ പ്രത്യേകം സ്കിൽസ് ഒന്നും വേണ്ട എന്നതാണ് ഇതിന്റെ പ്രത്യേകത.
ഈ ഓൺലൈൻ സോഫ്റ്റവെട്ടുകളിൽ നിങ്ങൾക്കു സ്വന്തമായി ഗ്രാഫിക്സ് ഉണ്ടാക്കുകയോ അല്ലെങ്കില്‍ അവിടെ തയ്യാറാക്കി വച്ചിരിക്കുന്ന ഫോർമാറ്റ് എഡിറ്റ് ചെയ്തു സ്വന്തം ഇൻഫർമേഷൻ ചേർത്ത് പബ്ലിഷ് ചെയ്യുകയോ ചെയ്യാം. ആദ്യം ഈ രണ്ടു സോഫ്ത്വാറിനെ പരിചയപെടുത്തിയിട്ടു ജനറൽ ആയ ഇൻഫർമേഷൻ തുടരാം.
ക്യാൻവാ
ഇവിടെ ക്ലിക്ക് ചെയ്താൽ തുറന്നുവരുന്നതാണ് ക്യാൻവാ സോഫ്റ്റ്‌വെയർ. ഇതൊരു ഓൺലൈൻ അപ്ലിക്കേഷൻ ആണ്. ക്യാൻവാ ഉപയോഗിച്ച്നിങ്ങൾക്കുഡിജിറ്റൽഏതുതരാംഗ്രാഫിക്‌സും തയ്യാറാക്കാവുന്നതാണ്. ഈ സോഫ്റ്റ്‌വെയർ ഫ്രീ ആയിഉപയോഗിക്കാവുന്നതാണ്. ക്യാൻവാപ്രൊ എന്ന പൈഡ് വേർഷനുംഉണ്ട്, അതിൽ കൂടുതൽ ഫീച്ചേഴ്സ് ലഭിക്കുന്നതാണ്.
വിസമി.കോ
വിസ്‌മീ.കോ എന്ന സോഫ്റ്റ്‌വെയറും ക്യാൻവാ പോലെ തന്നെ ഉപയോഗിക്കാവുന്ന ഒരു സോഫ്റ്റ്‌വെയർ ആണ്. ഇൻഫോഗ്രാഫിക്സുകൾ ഉണ്ടാക്കാൻ ആയിട്ടു ഇത് കൂടുതൽ ഉപകാരപ്പെടും. ഇവിടെ ക്ലിക്ക് ചെയ്താൽ വിസ്‌മീ ആപ്പ് തുറക്കാവുന്നതാണ്. ഈ സോഫ്റ്റ്‌വെയറും ഫ്രീ ആയി ഉപയോഗിക്കാവുന്നതാണ്. എന്നാൽ പ്രീമിയം വേർഷൻ ഉപയോഗിക്കുമ്പോൾ കൂടുതൽ ഫീച്ചറുകൾ ലഭിക്കുന്നതാണ്. ഒരു പിൿടറിൽ തന്നെ വീഡിയോസ് എംബെഡ് ചെയ്യാനും വോയിസ് റെക്കോർഡിങ്‌സ് എംബെഡ് ചെയ്യാനും എല്ലാം പ്രീമിയം അക്കൗണ്ടിൽ കഴിയും.
ഇൻഫോഗ്രാഫിക്‌സുകൾ ഉണ്ടാക്കാനായി വിസ്‌മീ.കോ നല്ലൊരു ടൂൾ ആണ്.
ഈ അപ്പ്ലിക്കേഷനുകൾ കൊണ്ട് എന്തൊക്കെ ചെയ്യാൻ പറ്റും?
ക്യാൻവാ ആയാലും വിസമി.കോ ആയാലും രണ്ടു സിറ്റിയിലും ഡെസിങ്ങിങ് പരിശീലനം ഒന്നും ഇല്ലാതെ തന്നെ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതാണ്. ഡിസൈനിംഗ് പഠിക്കാനായി രണ്ടു ആപ്പിലും ഒരു ഡിസൈൻ എഡ്യൂക്കേഷൻ സൈറ്റ് തന്നെ ഉണ്ട്. അത് കൊണ്ട് ആർക്കും എളുപ്പത്തിൽ ഉപയോഗിക്കാം.
പല ഡിജിറ്റൽ പ്ലാറ്റഫോമിലും ഉപയോഗിക്കുന്ന ഇമേജ് ഡിമെൻഷൻസ് വ്യതാസപ്പെട്ടിരിക്കും. ഉദാഹരണത്തിന്, ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്ന ഇമേജ്, അതൊരു പോസ്റ്റ് ആണെങ്കിൽ 940*788 ആണ്നല്ലതു സമയം, കവർ പിച്ചറിന്റെ വലിപ്പം 820*312 ആണ് ഉപയോഗിക്കേണ്ടത്.
ഇങ്ങനെ ഉള്ള ഡിമെൻഷനുകളിൽ ആൾറെഡി സെറ്റ് ചെയ്ത പല മോഡലുകളും ഈ അപ്പ്ലിക്കേഷനുകളിൽ ലഭ്യമാണ്.
കസ്റ്റമൈസ് ചെയ്ത ഡിസൈനുകൾ ഡൌൺലോഡ് ചെയ്തുഉപയോഗിക്കാനും അല്ലെങ്കിൽ നേരിട്ട് ഫേസ്ബുക്കിലോ ഇൻസ്റാഗ്രാമിലോ ട്വിറ്ററിലോ മറ്റു സൈറ്റുകളിമോ പോസ്റ്റുചെയ്യാനും കഴിയും
ക്യാൻവായിൽ നിങ്ങളുടെ ഫേസ്ബുക്, ഇൻസ്ടാഗം, പോലുള്ള അക്കൗണ്ടുകൾ ലിങ്ക് ചെയ്തു അവിടെ നിന്നുള്ള ഇമേജുകളും വിഡിയോകളും എഡിറ്റ് ചെയ്യാനും കഴിയും. അത് കൂടാതെ പല ഫിൽറ്ററുകളും ഇവിടെ ലഭ്യമാണ്.
വിസ്മി.കോ യിലും ഇതേ സൗകര്യങ്ങൾ ലഭ്യമാണ്. വിസ്മിയുടെ ഏറ്റവും നല്ല ഫീച്ചറായി തോന്നിയിട്ടുള്ളത് ക്യാന്വാസിന്റെ സൈസ് എപ്പോൾ വേണമെങ്കിലും മാറ്റം എന്നുള്ളതാണ്.
അപ്പോൾ ഇതാണ് ഇന്ന് പരിചയപ്പെടുത്താനുള്ള രണ്ടു അപ്പ്ലിക്കേഷനുകൾ. പുതിയതായി ബ്ലോഗ് തുടങ്ങുന്നവർക്കും ഫോട്ടോഷോപ്പ് മുതലായ അപ്പ്ലിക്കേഷനുകൾ അറിയാത്തവർക്കും എളുപ്പത്തിൽ ബ്ലോഗ് ഇമേജസും സോഷ്യൽ മീഡിയ ഇമേജസും ഉണ്ടാകാൻ സഹായകമാണ്.
Posted from my blog with SteemPress : https://malayalaminfocentral.com/%e0%b4%ac%e0%b5%8d%e0%b4%b2%e0%b5%8b%e0%b4%97%e0%b5%8d-%e0%b4%87%e0%b4%ae%e0%b5%87%e0%b4%9c%e0%b4%b8%e0%b5%81%e0%b4%82-%e0%b4%b8%e0%b5%8b%e0%b4%b7%e0%b5%8d%e0%b4%af%e0%b5%bd-%e0%b4%ae%e0%b5%80/